ഗെൽസൺ മാർട്ടിൻസ് ഇനി സ്‌ഥിരമായി മൊണാക്കോയിൽ

അത്ലറ്റികോ മാഡ്രിഡ് താരം ഗെൽസൺ മാർട്ടിൻസ് സ്ഥിരമായി മൊണാക്കോയുമായി കരാർ ഒപ്പിട്ടു. 5 വർഷത്തെ കരാറാണ് താരം ഫ്രഞ്ച് ക്ലബ്ബ്മായി ഒപ്പിട്ടിരിക്കുന്നത്. 22 മില്യൺ നൽകിയാണ് ഫ്രഞ്ച് ക്ലബ്ബ് താരത്തെ ടീമിൽ എത്തിക്കുന്നത്. ജനുവരി മുതൽ താരം മൊണാക്കോയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചു വരികയാണ്.

23 വയസുകാരനായ പോർച്ചുഗീസ് താരം സ്പോർട്ടിങ്ങിൽ നിന്ന് 2018 ലാണ് മാഡ്രിഡിൽ എത്തുന്നത്. പക്ഷെ താരത്തിന് സിമയോണിയുടെ ടീമിൽ കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നതോടെ ലോണിൽ ലീഗ് 1 ലേക്ക് മാറുകയായിരുന്നു. 2016 മുതൽ പോർച്ചുഗൽ സീനിയർ ടീമിലും അംഗമാണ് മാർട്ടിൻസ്. വിങ്ങാറായി കളിക്കുന്ന താരം സ്പോർട്ടിങിനായി 125 കളികൾ കളിച്ച ശേഷമാണ് ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിൽ അത്ലറ്റിയിലേക് മാറുന്നത്.

Previous articleകന്നി ഏകദിന ശതകം അതും ലോകകപ്പില്‍, ശ്രീലങ്കയുടെ നാളെയുടെ താരോദയമായി അവിഷ്ക ഫെര്‍ണാണ്ടോ
Next articleപെനാൾട്ടി നഷ്ടമാക്കിയിട്ടും ഹീറോ ആയി മാനെ!!