റാഫാ ബെനിറ്റസ് ഇനി ചൈനയിൽ

ന്യൂകാസിലിന്റെ പരിശീലകനായിരുന്ന റാഫാ ബെനിറ്റെസ് ചൈനയിലേക്ക് പോകുമെന്ന് ഉറപ്പായി. ചൈനീസ് സൂപ്പർ ലീഗിലെ ക്ലബായ ഡാലിയൻ യിഫാങുമായി ബെനിറ്റസ് കരാർ ധാരണയിൽ എത്തിയിരിക്കുകയാണ്. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കും. ക്ലബ് ഉടമകളുമായുള്ള പ്രശ്നം കാരണമായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് റാഫാ ബെനീറ്റസ് രാജിവെച്ചത്.

ന്യൂകാസിലിൽ അത്ഭുതങ്ങൾ കാണിച്ചിരുന്ന പരിശീലകനായിരുന്നു റാഫ. ക്ലബ് ഉടമകൾ താരങ്ങളെ പോലും നൽകാതിരുന്നിട്ടും റാഫയുടെ കീഴിൽ ന്യൂകാസിൽ മികച്ച പ്രകടനങ്ങൾ തന്നെ നടത്തി. പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയ ഏക ടീമായിരുന്നു ന്യൂകാസിൽ. ക്ലബിൽ നിന്ന് പിന്തുണ ലഭിക്കാത്തതു കൊണ്ടാണ് താൻ ക്ലബ് വിട്ടത് എന്ന് റാഫ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരു‌ന്നു.

Previous articleപെനാൾട്ടി നഷ്ടമാക്കിയിട്ടും ഹീറോ ആയി മാനെ!!
Next articleപൂരന്‍ നാളെയുടെ താരം, വലിയ ഇന്നിംഗ്സുകള്‍ക്കായി കാത്തിരിക്കുന്നു