ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിന് ആതിഥ്യം വഹിക്കാൻ ഒരുങ്ങി ഈജിപ്ത്

അടുത്ത വർഷം ജൂണിൽ നടക്കേണ്ടിയിരുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസ് എന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ ഫുട്ബോൾ മാമാങ്കത്തിന് ആതിഥ്യം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഈജിപ്ത്. 2019ൽ ആതിഥ്യം വഹിക്കാനിരുന്ന കാമറൂണിൽ നിന്ന് വേദി മാറ്റിയത് ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിന്റെ നടത്തിപ്പ് അനിശ്ചിതത്തത്തിൽ ആക്കിയിരുന്നു. വീണ്ടു. ആതിഥേയത്വം വഹിക്കാൻ അപേക്ഷ ക്ഷണിച്ചതിന്റെ അവസാന ദിവസമാണ് ഈജിപ്ത് സന്നദ്ധത പ്രകടിപ്പിച്ച് അപേക്ഷ നൽകിയത്.

മൊറോക്കോയിൽ നടക്കും എന്നായിരുന്നു കരുതിയത്. എന്നാൽ ഈ ആഴ്ച മൊറോക്ക് തങ്ങൾക്ക് താല്പര്യമില്ല എന്ന് പറഞ്ഞ് പിന്മാറി. ഇതിനെ തുടർന്നാണ് ഈജിപ്തിന്റെ പുതിയ നീക്കം.

ഒരുക്കങ്ങൾ വളരെ പിറകിലാണ് എന്നതായിരുഞ്ഞ് കാമറൂണെ ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസ് നടത്തുന്നതിൽ നിന്ന് മാറ്റാനുള്ള ആഫ്രിക്കൻ അസോസിയേഷന്റെ തീരുമാനത്തിൽ എത്തിച്ചത്. ഇത്തവണ മുതൽ 24 ടീമുകൾ ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിൽ പങ്കെടുക്കുന്നുണ്ട്. ഡിസംബർ 25ന് ആര് ആതിഥ്യം വഹിക്കുമെന്ന പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.