വിജയ പരമ്പര തുടർന്ന് ആഴ്സണൽ, യൂറോപ്പയിൽ ജയം

ആഴ്സണൽ വിജയകുതിപ്പ് തുടരുന്നു. ഇത്തവണ യൂറോപ്പ ലീഗിൽ കാരബാഗിനെയാണ് അവർ മറികടന്നത്. അലക്‌സാണ്ടർ ലകസേറ്റ് നേടിയ ഏക ഗോളിനാണ് അവർ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി അവർ നോകൗട്ടിൽ കടന്നു. ജയത്തോടെ അവരുടെ അപരാജിത കുതിപ്പ് 22 മത്സരങ്ങളായി.

7 മാസങ്ങൾക്ക് ശേഷം ക്യാപ്റ്റൻ കോശിയേൻലി ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയത് ആയിരുന്നു മത്സരത്തിലെ പ്രത്യേകത. 16 ആം മിനുട്ടിലാണ് ആഴ്സണലിന്റെ ഗോൾ പിറന്നത്. ഒസിലിന്റെ അസിസ്റ്റിൽ സ്‌ട്രൈക്കർ ലകസെറ്റ് ഗോൾ നേടുകയായിരുന്നു. രണ്ടാം പകുതിയിൽ മെഡ്ലി, ഗിൽമോർ എന്നീ യുവ താരങ്ങൾക്കും ഉനൈ എമറി അവസരം നൽകി.