അൾജീരിയയെ ഞെട്ടിച്ച് ഇക്വിറ്റേറിയ ഗിനിയ

Img 20220117 025328

ആഫ്രിക്കൻ നാഷൺസ് കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ അൾജീരിയക്ക് ‌ഞെട്ടിക്കുന്ന പരാജയം. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇക്വിറ്റേറിയ ഗിനിയയെ നേരിട്ട അൾജീരിയ ഏക ഗോളിനാണ് പരാജയപ്പെട്ടത്. ഇന്ന് മത്സരത്തിന്റെ 70ആം മിനുട്ടിൽ ഒബോണ ആണ് അൾജീരിയയുടെ തോൽവി ഉറപ്പിച്ച ഗോൾ നേടിയത്. അൾജീരിയ 35 മത്സരങ്ങൾക്ക് ശേഷമാണ് ഒരു മത്സരം പരാജയപ്പെട്ടിരിക്കുന്നത്. 37 മത്സരങ്ങൾ അപരാജിത കുതിപ്പ് എന്ന ലോക റെക്കോർഡ് തൊടാൻ ആവാതെ ആണ് അൾജീരിയ പരാജയപ്പെട്ടത്.

രണ്ട് മത്സരങ്ങൾ കഴിഞ്ഞിട്ടും അൾജീരിയക്ക് ഒരു വിജയം നേടാൻ ആയിട്ടില്ല. ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാനം ആണ് അൾജീരിയ ഉള്ളത്. ഇനി ഗ്രൂപ്പ് ഘട്ടം കടക്കണം എങ്കിൽ അൾജീരിയ മറ്റു ടീമുകളുടെ ഫലങ്ങൾ ആശ്രയിക്കേണ്ടി വരും.

Previous articleആദ്യം സൂപ്പർ ലൂക! പിന്നെ ബെൻസിമയും! സ്പാനിഷ് സൂപ്പർ കപ്പ് റയൽ മാഡ്രിഡ് സ്വന്തമാക്കി
Next articleസ്പാനിഷ് സൂപ്പർ കപ്പ് നേടുന്ന ആദ്യ ഇറ്റാലിയൻ പരിശീലകനായി ആഞ്ചലോട്ടി