സ്പാനിഷ് സൂപ്പർ കപ്പ് നേടുന്ന ആദ്യ ഇറ്റാലിയൻ പരിശീലകനായി ആഞ്ചലോട്ടി

20210604 114831
Credit: Twitter

സ്പാനിഷ് സൂപ്പർ കപ്പ് നേടുന്ന ആദ്യ ഇറ്റാലിയൻ പരിശീലകനായി കാർലോ ആഞ്ചലോട്ടി. അത്ലറ്റിക്ക് ക്ലബ്ബിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ് കിരീടമുയർത്തിയതിന് പിന്നാലെയാണ് ഇറ്റാലിയൻ മയെസ്ട്രോ ഈ നേട്ടം സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അത്ലെറ്റിക്ക് ബിൽബാവോയെ റയൽ പരാജയപ്പെടുത്തിയത്.

മോഡ്രിചും ബെൻസിമയുമായിരുന്നു റയലിന്റെ ഗോൾ സ്കോറേഴ്സ്. റയൽ മാഡ്രിഡിൽ ആഞ്ചലോട്ടിയുടെ അഞ്ചാം കിരീടമാണ് ഈ സ്പാനിഷ് സൂപ്പർ കപ്പ്. 62കാരനായ ആഞ്ചലോട്ടി റയലിന് ശക്തമായ തുടക്കമാണ് നൽകിയത്. 21 മത്സരങ്ങൾക്ക് ശേഷം ലാലീഗയിൽ അഞ്ച് പോയന്റ് ലീഡുമായി ഒന്നാമതാണ് ഇപ്പോൾ റയൽ മാഡ്രിഡ്.

Previous articleഅൾജീരിയയെ ഞെട്ടിച്ച് ഇക്വിറ്റേറിയ ഗിനിയ
Next articleകേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ പകുതിയിൽ അധികം താരങ്ങൾക്ക് കോവിഡ് പോസിറ്റീവ്