സെക്കൻഡ് ഡിവിഷനിൽ എഫ് സി ഗോവയെ എഫ് സി കേരള സമനിലയിൽ തളച്ചു

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ എഫ് സി കേരള ഇന്ന് എഫ് സി ഗോവയുടെ റിസേർവ്സ് ടീമിനെ സമനിലയിൽ തളച്ചു. ഇന്ന് തൃശ്ശൂർ നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ഇന്ന് കളിയുടെ ഏഴാം മിനുട്ടിൽ തന്നെ ഗോവ മുന്നിൽ എത്തിയിരുന്നു. ഗോവയ്ക്ക് വേണ്ടി സംഗയാണ് ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ തിരിച്ചടിക്കാൻ എഫ് സി കേരളയ്ക്ക് ആയി. 25ആം മിനുട്ടിൽ സിറിൽ ആണ് ഗോവയ്ക്ക് സമനില നേടിക്കൊടുത്തത്.

ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച എഫ് സി കേരളയ്ക്ക് പിന്നീട് ലീഗിൽ വിജയം കണ്ടെത്താൻ ആയിട്ടില്ല‌. എങ്കിലും നാലു മത്സരങ്ങളിൽ അഞ്ചു പോയന്റുമായി ഗ്രൂപ്പിൽ മൂന്നാമത് നിൽക്കുകയാണ് എഫ് സി കേരള‌. അറ എഫ് സിയാണ് ഒന്നാമത് ഉള്ളത്.

Advertisement