ബൗളിംഗ് പരിശീലനം പുനരാരംഭിച്ച് ഹർദിക് പാണ്ഡ്യ

- Advertisement -

ഏറെ കാലമായി പരിക്ക് മൂലം ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുള്ള ഹർദിക് പാണ്ഡ്യ പരിശീലനം പുനരാരംഭിച്ചു. ലണ്ടനിൽ നിന്ന് നടന്ന പരിശോധനകൾക്ക് ശേഷം താരം ബംഗളുരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ബൗളിംഗ് പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ഹർദിക് പാണ്ഡ്യാ ഉടൻ തന്നെ ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷന് ഉണ്ടാവും എന്നും നാഷണൽ ക്രിക്കറ്റ് അക്കാദമിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അടുത്ത മാസം ഇന്ത്യയിൽ വെച്ച് നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ ഹർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ സർജറി കഴിഞ്ഞ് ഹർദിക് പാണ്ഡ്യാ ഡൽഹി ക്യാപിറ്റൽസ് ഫിസിയോ രജനീകാന്തിന് കീഴിലാണ് തുടർ പരിശീലനം നടത്തിയത്. എന്നാൽ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി ഇന്ത്യൻ താരങ്ങൾബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തണമെന്ന് നിർദേശം നൽകിയിരുന്നു.

Advertisement