ഒളിമ്പിക്സിൽ ഈജിപ്തിന് വേണ്ടി മൊ സലാ ഇറങ്ങും

- Advertisement -

ലിവർപൂളിന്റെ സൂപ്പർ താരം മൊഹമ്മദ് സലാ ഈജിപ്തിന് വേണ്ടി ഒളിമ്പിക്സിൽ ഇറങ്ങും. ഈജിപ്തിന്റെ U23 പരിശീലകൻ ഷാകി ഗരീബാണ് സലാ കളിക്കുമെന്ന് സ്ഥിതീകരിച്ചത്‌. 2020ൽ ടോക്കിയോയിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിൽ ഈജിപ്തിനൊടൊപ്പം സലായുമുണ്ടാകും. 2019 ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിന്റെ U23 ഫൈനലിൽ കടന്നാണ് ഒളിമ്പിക്സിനായി ഈജിപ്ത് യോഗ്യത നേടിയത്.

മൂന്ന് സീനിയർ താരങ്ങളെ ഒളിമ്പിക് ടീമിൽ ഉൾപ്പെടുത്താൻ സാധിക്കും. ഈ പ്രൊവിഷൻ ഉപയോഗപ്പെടുത്തിയാണ് സലാ കളിക്കുക. ജൂലൈ 24 മുതൽ ആഗസ്റ്റ് 9 വരെയാണ് ടൂർണാമെന്റ് നടക്കുക. അതുകൊണ്ട് തന്നെ ലിവർപൂളിന്റെ പ്രീ സീസൺ തയ്യാറെടുപ്പുകളിൽ മൊഹമ്മദ് സലാ ഉണ്ടാവില്ല.

Advertisement