FIFA World CupFeatured

അവസാന നിമിഷ ഗോളിൽ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കി ഖത്തർ

Boualem Khoukhi Qatar

അവസാന നിമിഷ ഗോളിൽ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കി ഖത്തർ. സ്വിറ്റ്‌സർലാൻഡിനെതിരായ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ സമനില ഗോൾ നേടിയാണ് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിന്റ് ഖത്തർ സ്വന്തമാക്കിയത്. മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രീൽ എമ്പോളോയുടെ പെനാൽറ്റി ഗോളിലൂടെയാണ് സ്വിറ്റ്‌സർലാൻഡ് ഗോൾ നേടിയത്. റെമോ ഫ്രോലെറിനെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് മത്സരത്തിൽ സ്വിറ്റ്‌സർലാൻഡ് ലീഡ് നേടിയത്. രണ്ടാം ഗോളിനായി തുടർന്നും സ്വിറ്റ്‌സർലാൻഡ് ശ്രമം നടത്തിയെങ്കിലും ഖത്തർ ഗോൾ കീപ്പർ മഹ്മൂദ് അബുനാദയുടെ മികച്ച പ്രകടനമാണ് ഖത്തറിനെ മത്സരത്തിൽ പിടിച്ചുനിർത്തിയത്.

Boualem Khoukhi

തുടർന്ന് മത്സരത്തിൽ സ്വിസ്സ് പട മൂന്ന് പോയിന്റും നേടുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ബൗലേം ഖൗഖിയുടെ ഗോളിൽ ഖത്തർ സമനില നേടി ചരിത്രം സൃഷ്ട്ടിച്ചത്. മത്സരത്തിൽ ഖത്തറിന്റെ മലയാളി താരം തഹ്‌സിൻ മുഹമ്മദ് പകരക്കാരുടെ ബെഞ്ചിൽ തന്നെയായിരുന്നു. നിലവിൽ ഗ്രൂപ്പ് ബിയിൽ നാല് ടീമുകൾക്കും 1 പോയിന്റ് വീതമാണ് ഉള്ളത്.