പരിശീലകൻ വാല്വെർദെയ്ക്ക് പകരക്കാരനായി
ബാഴ്സലോണ ഇതിഹാസതാരം സാവിയെ എത്തുക്കാനുള്ള ശ്രമങ്ങൾ ബാഴ്സലോണ തുടങ്ങി. കഴിഞ്ഞ ദിവസം സൂപ്പർ കോപയിൽ പരാജയപ്പെട്ടതോടെയാണ് വാല്വെർദെയെ പുറത്താക്കാനുള്ള നീക്കങ്ങൾ ബാഴ്സലോണ തുടങ്ങിയത്. എറിക് അബിദാൽ കഴിഞ്ഞ ദിവസം ഖത്തറിൽ ചെന്ന് സാവിയുമായി ചർച്ചകൾ നടത്തി.
ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകനാണ് സാവി ഇപ്പോൾ. ബാഴ്സലോണയുടെ പരിശീലകൻ ആവുകയാണ് തന്റെ സ്വപ്നം എന്ന് നേരത്തെ തന്നെ സാവി പറഞ്ഞിരുന്നു. ഈ സീസൺ അവസാനത്തോടെ സാവിയെ എത്തിക്കാൻ ആണ് ബാഴ്സ ആലോചിക്കുന്നത്. ഇപ്പോൾ തന്നെ വാല്വെർദെയെ പുറത്താക്കി സാവിയെ എത്തിക്കും എന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ സീസണോടെ ഫുട്ബോളിൽ നിന്ന് വിരമിച്ച സാവി താൻ കളിച്ച അൽ സാദിന്റെ തന്നെ പരിശീലകനായി ചുമതലയേറ്റിരുന്നു. ഖത്തർ ക്ലബായ അൽ സാദിനൊപ്പം അവസാന അഞ്ചു വർഷമായി സാവിയുണ്ട്.