പെപെ റൈന ആസ്റ്റൺ വില്ലയിലേക്ക്

- Advertisement -

സ്പാനിഷ് ഗോൾ കീപ്പർ പെപെ റൈനയെ ആസ്റ്റൺ വില്ല സ്വന്തമാക്കി. എ സി മിലാൻ താരമായ റൈനയെ ലോൺ അടിസ്ഥാനത്തിലാണ് പെപെയെ വില്ല സ്വന്തമാക്കിയത്. വില്ലയുടെ ഗോൾ കീപ്പറായ ടോം ഹീറ്റൺ കഴിഞ്ഞ ആഴ്ച പരിക്ക് പറ്റി സീസൺ മൊത്തം കളിക്കില്ല എന്ന് ഉറപ്പായിരുന്നു. അതാണ് പകരക്കാരനെ വില്ല എത്തിക്കാനുള്ള കാരണം.

എ സി മിലാനിൽ അവസാന രണ്ട് സീസണായി റൈന ഉണ്ടായിരുന്നു എങ്കിലും ആകെ 13 മത്സരങ്ങളിൽ മാത്രമെ റൈനയ്ക്ക് കളിക്കാൻ ആയിരുന്നുള്ളൂ. മുമ്പ് ലിവർപൂളിൽ നീണ്ട കാലം കളിച്ച താരമാണ് റൈന. ഒമ്പതു വർഷങ്ങളോളം ലിവർപൂളിൽ കളിച്ച റൈന ലിവർപൂളിനായി 285 തവണ ഗ്ലോവ് അണിഞ്ഞിരുന്നു.

Advertisement