വാർ ചതിച്ചു, വെസ്റ്റ് ഹാമിന് തോൽവി, ഷെഫീൽഡ് അഞ്ചാം സ്ഥാനത്ത്

- Advertisement -

വാർ വീണ്ടും പ്രീമിയർ ലീഗിൽ പ്രശ്നമായിരിക്കുകയാണ്. ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ പരാജയത്തിലേക്ക് വാർ എത്തിച്ചു. ഷെഫീൽഡ് യുണൈറ്റഡും വെസ്റ്റ് ഹാമും തമ്മിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ഷെഫീൽഡ് വിജയിച്ചു. മത്സരത്തിന്റെ 53ആം മിനുട്ടിൽ മക്ബേർണിയുടെ ഗോളിൽ നിന്നായിരുന്നു ഷെഫീൽഡ് മുന്നിൽ എത്തിയത്.

മത്സരത്തിന്റെ അവസാന നിമിഷം സമനില ഗോൾ നേടാൻ വെസ്റ്റ് ഹാമിനായിരുന്നു. പക്ഷെ വാർ ആ ഗോൾ അനുവദിച്ചില്ല. ഗോളിന് മുമ്പ് ഡെക്ലൻ റൈസിന്റെ കയ്യിൽ പന്ത് കൊണ്ടു എന്നതായിരുന്നു കാരണം. ഡേവിഡ് മോയിസിന് തിരിച്ചുവരവിൽ ലീഗിലെ ആദ്യ പരാജയം ഇതോടെ ഉറപ്പാവുകയായിരുന്നു. വിജയത്തോടെ ഷെഫീൽഡ് യുണൈറ്റഡ് ലീഗിൽ 32 പോയന്റുമായി അഞ്ചാം സ്ഥാനത്തെത്തി. വെസ്റ്റ് ഹാം 16ആം സ്ഥാനത്താണ് ഉള്ളത്.

Advertisement