83 റണ്‍സ് ജയത്തോടെ സെമി ഉറപ്പാക്കി വിന്‍ഡീസ്

ശ്രീലങ്കയ്ക്കെതിരെ 83 റണ്‍സിന്റെ വിജയം നേടി വനിത ലോക ടി20യുടെ സെമി ഉറപ്പാക്കി വിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 187/5 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ 17.4 ഓവറില്‍ ശ്രീലങ്കയുടെ ഇന്നിംഗ്സ് 104 റണ്‍സില്‍ അവസാനിച്ചു. ഹെയിലി മാത്യൂസ് 36 പന്തില്‍ 62 റണ്‍സ് നേടി വിന്‍ഡീസിനു വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഒപ്പം ഡിയേന്‍ഡ്ര ഡോട്ടിന്‍(35 പന്തില്‍ 49), സ്റ്റെഫാനി ടെയിലര്‍(25 പന്തില്‍ 41) എന്നിവരും മികച്ച പിന്തുണ നല്‍കിയപ്പോള്‍ 20 ഓവറില്‍ നിന്ന് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 187 റണ്‍സ് ആതിഥേയര്‍ നേടുകയായിരുന്നു.

ശ്രീലങ്കന്‍ ഇന്നിംഗ്സില്‍ ഓപ്പണിംഗ് താരവും ടീം ക്യാപ്റ്റനുമായി ചാമരി അട്ടപ്പട്ടു(44) മാത്രമാണ് തിളങ്ങിയത്. മറ്റാര്‍ക്കും കാര്യമായ സംഭാവനകള്‍ ടീമിനു നല്‍കാനാകാതെ പോയപ്പോള്‍ 17.4 ഓവറില്‍ ശ്രീലങ്ക 104 റണ്‍സിനു ഓള്‍ഔട്ട് ആയി. ഹെയിലി മാത്യൂസ് 3 വിക്കറ്റും നേടി വിന്‍ഡീസിനായി ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തു.