ഏകപക്ഷീയമായ വിജയങ്ങളെക്കാള്‍ മധുരം ഇത്തരം വിജയങ്ങള്‍ക്ക് – രോഹിത് ശര്‍മ്മ

Hardikpandyarohitsharma

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യ കപ്പിലെ പോരാട്ടം അവസാന ഓവര്‍ വരെ നീണ്ട ശേഷം ഇന്ത്യ കൈപ്പിടിയിലാക്കുകയായിരുന്നു. താന്‍ ഏകപക്ഷീയമായ വിജയങ്ങളെക്കാള്‍ ഇഷ്ടപ്പെടുന്നത് ഇത്തരത്തിലുള്ള ആവേശകരമായ വിജയങ്ങളാണെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഇന്നിംഗ്സ് പത്തോവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ ആ സമയത്ത് നേടിയതിനെക്കാള്‍ കുറവ് റൺസാണ് ഇന്ത്യ നേടിയത്. ആ ഘട്ടത്തിലും തങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നുവെന്നാണ് രോഹിത് വെളിപ്പെടുത്തിയത്.

കഴിഞ്ഞ 12 മാസക്കാലമായി ഫാസ്റ്റ് ബൗളര്‍മാര്‍ ഇന്ത്യയ്ക്കായി തങ്ങളുടെ മികവുറ്റ പ്രകടനങ്ങളാണ് പുറത്തെടുത്തിട്ടുള്ളത്. ചില ഘട്ടങ്ങളിൽ അവര്‍ക്കും അടിപതറിയിട്ടുണ്ടെങ്കിലും അവയെ മറികടന്ന് തിരിച്ചുവരാനാകുന്നതാണ് ഇന്ത്യന്‍ ടീമിന്റെ ഗുണം എന്നും രോഹിത് വെളിപ്പെടുത്തി.