മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ ആറാം സൈനിംഗ് ആവാൻ ഡുബ്രക

Newsroom

20220829 132236
Download the Fanport app now!
Appstore Badge
Google Play Badge 1

ആന്റണിയുടെ സൈനിംഗ് പൂർത്തിയാക്കുന്നതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ മാർട്ടിൻ ഡുബ്രൊകയെയും സ്വന്തമാക്കും. മാഞ്ചസ്റ്റർ യുണൈറ്റഡും ഡുബ്രൊകയും തമ്മിൽ കരാർ ധാരണയിൽ എത്തിയിട്ടുണ്ട്‌. ഒരു വർഷത്തെ ലോണിൽ ആകും താരം മാഞ്ചസ്റ്ററിലെത്തുക‌. അതിനു ശേഷം 5 മില്യൺ നൽകി യുണൈറ്റഡിന് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കും.

ഇപ്പോൾ ന്യൂകാസിൽ യുണൈറ്റഡ് ഗോൾകീപ്പർ ആണ് മാർട്ടിൻ ഡുബ്രൊക. യുണൈറ്റഡ് ഡിഹിയക്ക് പിറകിൽ രണ്ടാം ഗോൾ കീപ്പർ ആയാണ് ഡുബ്രൊകെയെ തേടുന്നത്. 32കാരനായ താരം അവസാന നാലു വർഷമായി ന്യൂകാസിൽ യുണൈറ്റഡിന് ഒപ്പം ഉണ്ട്. സ്ലൊവാക്യ ദേശീയ ടീമിനായി 2014 മുതൽ കളിക്കുന്ന താരമാണ് ഡുബ്രക.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനകം മലാസിയ, ലിസാൻഡ്രോ, എറിക്സൺ, കസമെറോ, ആന്റണി എന്നിവരെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കി കഴിഞ്ഞു.