“വിനീഷ്യസ് ഒരു ദിവസം ബാലൻ ഡി ഓർ നേടും”

Vinicius

റയൽ മാഡ്രിഡിന്റെ യുവപ്രതീക്ഷയായ വിനീഷ്യസ് ജൂനിയർ ഒരിക്കൽ ബാലൻ ഡി ഓർ സ്വന്തമാക്കും എന്ന റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ് പറഞ്ഞു. വിനീഷ്യസ് ബാലൻ ഡി ഓർ നേടും എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവും ഇല്ല എന്നും അദ്ദേഹം പറഞ്ഞു. വിനീഷ്യസിന്റെ കരാർ പുതുക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല എന്നും വിനീഷ്യസ് എപ്പോഴും റയൽ മാഡ്രിഡിൽ തുടരണം എന്ന ആഗ്രഹം തങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട് എന്നും പെരസ് പറഞ്ഞു.

വിനീഷ്യസിന് 2026വരെയുള്ള കരാർ റയൽ മാഡ്രിഡിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചിട്ടുണ്ട്. ഈ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോൾ ഉൾപ്പെടെ നിർണായക ഗോളുകൾ റയലിനായി നേടാൻ ഈ സീസണിൽ വിനീഷ്യസിനായിരുന്നു. വിനീഷ്യസ് കഴിഞ്ഞ സീസണിൽ 42 ഗോൾ കോണ്ട്രിബ്യൂഷൻ നൽകിയിരന്നു. 22 ഗോളുകളും 20 അസിസ്റ്റും വിനീഷ്യസ് കഴിഞ്ഞ സീസണിൽ റയലിന് സംഭാവന ചെയ്തിരുന്നു. 21കാരനായ താരം ലോകത്തെ തന്നെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒന്നാണ്. 2018ൽ ആയിരുന്നു ഫ്ലമെംഗോയിൽ നിന്ന് വിനീഷ്യസ് റയൽ മാഡ്രിഡിലേക്ക് എത്തിയത്.