പ്രീമിയർ ലീഗ് പുതിയ സീസൺ ഫിക്സ്ചർ എത്തി, ആദ്യ ദിവസം തന്നെ ആവേശകരമായ മത്സരങ്ങൾ

പ്രീമിയർ ലീഗിലെ 2022-23 സീസൺ ഫിക്സ്ചർ പുറത്തുവന്നു. ഓഗസ്റ്റ് അഞ്ചിന് ആണ് സീസൺ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ആദ്യ മത്സരത്തിൽ എവേ മത്സരത്തിൽ വെസ്റ്റ് ഹാമിനെ നേരിടും. എർലിങ് ഹാളണ്ടിന്റെ പ്രീമിയർ ലീഗ് ഡെബ്യൂട്ട് ആകും ഈ മത്സരം. ലിവർപൂൾ പ്രൊമോഷൻ നേടി എത്തുന്ന ഫുൾഹാമിനെ ആകും ആദ്യ മത്സരത്തിൽ നേരിടുക.

ആഴ്സണലിന് ആദ്യ മത്സരം ക്രിസ്റ്റൽ പാലസിന് എതിരെയാണ്. ആദ്യ മത്സരത്തിൽ ചെൽസി ലമ്പാർഡിന്റെ എവർട്ടണെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്ഡിന് ബ്രൈറ്റൺ ആകും ആദ്യ എതിരാളികൾ. ബ്രൈറ്റണെ അവസാനം നേരിട്ടപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് 4-0ന് പരാജയപ്പെട്ടിരുന്നു. എറിക് ടെൻ ഹാഗിന്റെ പരിശീലകനായുള്ള ആദ്യ മത്സരവും ആകും ഇത്.

മാഞ്ചസ്റ്റർ ഡാർബി ഒക്ടോബർ 1നും ജനുവരി 14നും ആകും നടക്കുക. മേഴ്സിസൈഡ് ഡാർബി സെപ്റ്റംബർ 3, ഫെബ്രുവരി 11 എന്ന തീയതികളിൽ നടക്കും. നോർത്ത് ലണ്ടൺ ഡാർബി ഒക്ടോബർ 1, ജനുവരി 14 തീയതികളിൽ നടക്കും.

Premier League opening weekend fixtures:

Crystal Palace vs. Arsenal
Bournemouth vs. Aston Villa
Everton vs. Chelsea
Fulham vs. Liverpool
Leeds vs. Wolves
Leicester vs. Brentford
Newcastle vs. Nottingham Forest
Tottenham vs. Southampton
Man Utd vs. Brighton
West Ham vs. Man City