വെങ്കിടേഷിന്റെ ഓൾറൗണ്ട് പ്രകടനത്തിന് മുന്നിൽ കേരളം വീണു

Newsroom

മധ്യപ്രദേശ് ഉയർത്തിയ 330 റൺസ് ചെയ്സ് ചെയ്യാനാകാതെ കേരളം പരാജയപ്പെട്ടു. ഇന്ന് വിജയ് ഹസാരെ ട്രോഫിയിൽ നടന്ന മത്സരത്തിൽ മധ്യപ്രദേശ് 40 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മധ്യപ്രദേശ് വെങ്കിടേഷ് അയ്യറുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ 9 വിക്കറ്റിന് 329 റൺസ് എടുത്തിരുന്നു. 84 പന്തിൽ നിന്ന് 4 സിക്സുക് 7 ഫോറും ഉൾപ്പെടെ 112 റൺസാണ് വെങ്കിടേഷ് അടിച്ചത്.

രണ്ടാമത് ബാറ്റു ചെയ്ത കേരളത്തിന് 289 റൺസ് എടുക്കാനെ ആയുള്ളൂ. 66 റൺസ് എടുത്ത രോഹൻ എസ് കുന്നുമ്മലും 34 റൺസ് എടുത്ത അസറുദ്ദീനും നല്ല തുടക്കമാണ് കേരളത്തിന് നൽകിയത് എങ്കിലും റൺ റേറ്റ് ഉയർത്താൻ കേരളത്തിനായിള്ള. സച്ചിൻ ബേബി 66, ജലജ് സക്സേന 34 എന്നിവരാണ് തിളങ്ങിയ മറ്റു കേരള ബാറ്റ്സ്മാന്മാർ. സഞ്ജു സാംസൺ 18 റൺസ് മാത്രം എടുത്ത് നിരാശ നൽകി. മധ്യപ്രദേശിനായി പുനീത് 4 വിക്കറ്റും വെങ്കിടേഷ് അയ്യർ 3 വിക്കറ്റും വീഴ്ത്തി.