പ്രശാന്തിന്റെ ഗോളിന് അവാർഡ്!!

Newsroom

കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത് ഒഡീഷക്ക് എതിരെ നേടിയ ഗോൾ ഈ കഴിഞ്ഞ ആഴ്ചയിലെ ഐ എസ് എല്ലിലെ ഏറ്റവും മികച്ച ഗോളിനായുള്ള അവാർഡ് സ്വന്തമാക്കി. ആരാധകരുടെ വോട്ടിംഗിലൂടെ ആണ് പുരസ്കാരം തീരുമാനിക്കുന്നത്. ജംഷദ്പൂരിന്റെ ലെന്ദുംഗൽ നേടിയ ഗോൾ, ബ്ലാസ്റ്റേഴ്സിന്റെ തന്റെ വാസ്കസ് ഒഡീഷക്ക് എതിരെ നേടിയ ഗോൾ, എഫ് സി ഗോവക്ക് എതിരെ ഖാസ കമാര നേടിയ ഗോൾ, ക്ലൈറ്റൻ സിൽവയുടെ മുംബൈ സിറ്റിക്ക് എതിരാറ്റ ഫ്രീകിക്ക് ഗോൾ എന്നിവ മറികടന്നണ് പ്രശാന്ത് ഈ പുരസ്കാരം നേടിയത്. നീണ്ട ഇടവേളക്ക് ശേഷമായിരുന്നു പ്രശാന്ത് ഒരു ഗോൾ നേടിയത്. ആ ഗോളിന്റെ ബലത്തിൽ കേരളം ഒഡീഷക്ക് എതിരെ 2-1ന് വിജയിക്കുകയും ചെയ്തിരുന്നു.