അവസരങ്ങൾ പാഴാക്കിയതിനു വില കൊടുത്തു ഫ്രാൻസ്, ക്രൊയേഷ്യക്ക് എതിരെ സമനില

Screenshot 20220607 030813 01

യുഫേഫ നേഷൻസ് ലീഗിൽ കഴിഞ്ഞ മത്സരത്തിൽ ഡെന്മാർക്കിനോട് പരാജയം ഏറ്റുവാങ്ങിയ ഫ്രാൻസ് ഇന്ന് ക്രൊയേഷ്യയോട് സമനില വഴങ്ങി. മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ചു യുവനിരയും ആയി ഇറങ്ങിയ ഫ്രാൻസിന് അവസരങ്ങൾ പാഴാക്കിയത് ആണ് വിനയായത്. ആദ്യ പകുതിക്ക് മുമ്പ് നേടിയ ക്രിസ്റ്റഫർ എങ്കുങ്കുവിന്റെ ഗോൾ പക്ഷെ അനുവദിക്കപ്പെട്ടില്ല. രണ്ടാം പകുതിയിൽ ഫ്രാൻസ് ആണ് ആദ്യം ഗോൾ നേടിയത്.

Screenshot 20220607 031547

53 മത്തെ മിനിറ്റിൽ ബെൻ യെഡറിന്റെ പാസിൽ നിന്നു അഡ്രിയൻ റാബിയോറ്റ് ആണ് ഫ്രാൻസിന് മുൻതൂക്കം നൽകിയത്. തുടർന്ന് സമനിലക്ക് ആയി ക്രൊയേഷ്യ ശ്രമങ്ങൾ കാണാൻ ആയി. 78 മത്തെ മിനിറ്റിൽ അന്റോണിയോ ഗ്രീസ്മാനു ലഭിച്ച സുവർണ അവസരം താരത്തിന് ഗോൾ ആക്കാൻ ആയില്ല. 83 മത്തെ മിനിറ്റിൽ ക്രൊയേഷ്യ മത്സരത്തിൽ സമനില പിടിച്ചു. തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ആന്ദ്ര ക്രാമറിച്ച് ആണ് അവർക്ക് സമനില സമ്മാനിച്ചത്. അവസാന മിനിറ്റിൽ സമനില കണ്ടത്താനുള്ള സുവർണ അവസരം ഗ്രീസ്മാനു ഗോൾ ആക്കി മാറ്റാൻ ആവാതിരുന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

Previous articleഗ്രാന്‍ഡോം പരിക്ക് കാരണം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറി
Next articleജയം തുടർന്ന് ഡെന്മാർക്ക്, ഓസ്ട്രിയയെയും തോൽപ്പിച്ചു