ഗ്രാന്‍ഡോം പരിക്ക് കാരണം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറി

Sports Correspondent

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡോം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കില്ല. ആദ്യ ടെസ്റ്റിൽ കളിച്ച താരത്തിന് ടെസ്റ്റിനിടെ പരിക്കേറ്റിരുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം ആണ് താരത്തിന് പരിക്കേറ്റത്. മൈക്കൽ ബ്രേസ്‍വെല്ലിനെ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താരത്തിന് 10-12 ആഴ്ച വരെ സമയം തിരിച്ചുവരവിനായി എടുക്കുമെന്നാണ് കോച്ച് ഗാരി സ്റ്റെഡ് വ്യക്തമാക്കിയത്. ജൂൺ 10ന് ട്രെന്റ് ബ്രിഡ്ജിലാണ് രണ്ടാം ടെസ്റ്റ് ആരംഭിയ്ക്കുന്നത്.