അഞ്ച് വിക്കറ്റ് നേട്ടങ്ങളില്‍ ഹാഡ്‍ലിയ്ക്കൊപ്പം സ്ഥാനം പിടിച്ച് ബോള്‍ട്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയെ 92 റണ്‍സിനു പുറത്താക്കി ന്യൂസിലാണ്ട് ബൗളര്‍മാര്‍ ഹാമിള്‍ട്ടണില്‍ കസറിയപ്പോള്‍ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഒരു റെക്കോര്‍ഡിനു അര്‍ഹനായി ട്രെന്റ് ബോള്‍ട്ട്. തന്റെ പത്തോവര്‍ സ്പെല്ലില്‍ 2 1 റണ്‍സിനു അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ബോള്‍ട്ട് ഏകദിനത്തില്‍ ന്യൂസിലാണ്ടിനായി ഏറ്റവും അധികം അഞ്ച് വിക്കറ്റ് നേട്ടത്തില്‍ റിച്ചാര്‍ഡ് ഹാഡ്‍ലിയുടെ റെക്കോര്‍ഡിനു ഒപ്പമെത്തുകയായിരുന്നു. ഇത് അഞ്ചാം വട്ടമാണ് ബോള്‍ട്ട് ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്നത്.

ഹാഡ്‍ലിയ്ക്കും അഞ്ച് തവണയാണ് ഈ റെക്കോര്‍ഡ് നേട്ടം കൊയ്യാനായത്. ബോള്‍ട്ടിന്റെ ഈ പ്രകടനം ഇന്ത്യയ്ക്കെതിരെ ഒരു ന്യൂസിലാണ്ട് താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനമാണ്. 19 റണ്‍സിനു 6 വിക്കറ്റ് നേടിയ ഷെയിന്‍ ബോണ്ടാണ് പട്ടികയില്‍ ഒന്നാമത്. 2005ല്‍ ബുലവായോയിലായിരുന്നു ബോണ്ടിന്റെ പ്രകടനം.