ഖത്തർ ടീമിനെതിരെ പരാതിയുമായി യു.എ.ഇ

- Advertisement -

ഏഷ്യൻ കപ്പ് ഫൈനലിൽ ഖത്തർ യു.എ.ഇയെ തോൽപ്പിച്ചതിന് പിന്നാലെ ഖത്തർ ടീമിനെതിരെ പരാതിയുമായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനെ സമീപിച്ച് യു.എ.ഇ. യു.എ.ഇയുടെ പരാതി ലഭിച്ചെന്ന് എ.എഫ്.സി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ യു.എ.ഇയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ഖത്തർ ഏഷ്യൻ കപ്പ് ഫൈനൽ ഉറപ്പിച്ചിരുന്നു.

ഖത്തർ താരങ്ങളായ അൽമോസ് അലിയും ബസ്സാം അൽ റാവിയും അയോഗ്യരാണെന്ന് കാണിച്ചാണ് യു.എ.ഇ പരാതി നൽകിയത്. 22 കാരനായ ഖത്തർ താരം അൽമോസ് സുഡാൻ വംശജനാണെന്നും 21 കാരനായ ബസ്സാം അൽ റാവി ഇറാഖ് വംശജനാണെന്നുമാണ് യു.എ.യുടെ പരാതി. ഇരുവരും പൗരത്വം നേടുവാൻ ആവശ്യമായ അഞ്ചു വർഷം ഖത്തറിൽ താമസിച്ചില്ലെന്നും യു.എ.യുടെ പരാതിയിൽ പറയുന്നു. അൽമോസ് അളിയന് 8 ഗോളുമായി ടൂർണമെന്റിലെ ടോപ് സ്‌കോറർ.

നാളെയാണ് ജപ്പാനും ഖത്തറും തമ്മിലുള്ള ഏഷ്യൻ കപ്പ് ഫൈനൽ പോരാട്ടം.

 

Advertisement