ക്ലബ് റെക്കോർഡ് തുകക്ക് അത്ലറ്റികോ മാഡ്രിഡ് താരത്തെ ടീമിൽ നിലനിർത്തി വോൾവ്സ്

ക്ലബ് റെക്കോർഡ് തുകക്ക് അത്ലറ്റികോ മാഡ്രിഡിന്റെ താരത്തിനെ ടീമിൽ നിലനിർത്തി വോൾവ്സ്. അത്ലറ്റികോ മാഡ്രിഡ് താരമായ ജോണി ഓട്ടോയാണ് വോൾവ്സ് റെക്കോർഡ് തുകക്ക് സ്വന്തമാക്കിയത്. താരം അത്ലറ്റികോ മാഡ്രിഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ വോൾവ്‌സിൽ കളിക്കെയാണ് താരത്തിന്റെ കരാർ വോൾവ്സ് സ്ഥിരമാക്കിയത്.

18 മില്യൺ പൗണ്ടിനാണ് താരത്തെ വോൾവ്സ് സ്വന്തമാക്കിയത്. കരാർ പ്രകാരം 2023 വരെ ജോണി ഓട്ടോ വോൾവ്സിൽ തുടരും. 24 കാരനായ ഈ സ്പാനിഷ് താരം ഈ സീസണിൽ വോൾവ്സിന് വേണ്ടി 22 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒക്ടോബറിൽ യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ടിനെതിരെ കളിച്ച് താരം സ്പാനിഷ് ദേശീയ ടീമിലും അരങ്ങേറ്റം കുറിച്ചിരുന്നു.

പ്രീമിയർ ലീഗിൽ ഈ സീസണിൽ എത്തിയ വോൾവ്സ് ലീഗിൽ മികച്ച ഫോമിലാണ്.പ്രീമിയർ ലീഗ് പട്ടികയിൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ് വോൾവ്സ് ഇപ്പോൾ.

Previous articleബാഴ്‌സലോണ താരം ഡെന്നിസ് സുവാരസ് ആഴ്സണലിൽ
Next articleഅഞ്ച് വിക്കറ്റ് നേട്ടങ്ങളില്‍ ഹാഡ്‍ലിയ്ക്കൊപ്പം സ്ഥാനം പിടിച്ച് ബോള്‍ട്ട്