“ബാഴ്സലോണയുടെ പരിശീലകനായത് ക്ലബിനോടുള്ള സ്നേഹം കൊണ്ട് മാത്രം, ആര് വന്നാലും ഇതിനേക്കാൾ നന്നായി കളിക്കാൻ ബാഴ്സക്ക് ആവില്ല” – കോമാൻ

    20211001 192216

    ബാഴ്സലോണയിൽ നിന്ന് ഉടൻ പുറത്താക്കപ്പെടും എന്ന് കരുതപ്പെടുന്ന കോമാൻ താൻ ക്ലബിൽ തുടരും എന്ന് പറഞ്ഞു. താൻ ചുറ്റുമുള്ള വാർത്തകൾ ഒക്കെ കേൾക്കുന്നുണ്ട് എന്നും എന്നാൽ ഇപ്പോൾ താൻ ബാഴ്സലോണയിൽ തന്നെ തുടരും എന്നും കോമാൻ പറഞ്ഞു. ക്ലബ് ഇതുവരെ തന്നോട് ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ റിസൾട്ട് മാത്രം ആണ് തന്റെ ശ്രദ്ധ എന്നും കോമാൻ പറഞ്ഞു. താൻ ഈ ക്ലബിൽ എത്തിയത് ക്ലബിനോടുള്ള സ്നേഹം കൊണ്ടാണ്. താൻ വരുമ്പോഴെ ഇവിടെ കാര്യങ്ങൾ അവതാളത്തിൽ ആയിരുന്നു. ഇപ്പോൾ അത് കൂടുതൽ പ്രശ്നമായി വളർന്നിരിക്കുകയാണ്. ഡച്ച് കോച്ച് പറഞ്ഞു.

    താൻ അല്ല ആരായാലും ഈ ടീമിനെ വെച്ച് ഇതിനേക്കാൾ നന്നായി കളിക്കാൻ ആകില്ല എന്നും കോമാൻ പറഞ്ഞു. നമ്മുക്ക് കയ്യിലുള്ള താരങ്ങളെ പരിഗണിച്ചാണ് സിസ്റ്റം ഉണ്ടാക്കുക. താരങ്ങൾ ഇല്ലാതെ ഒരു സിസ്റ്റവും ഇല്ല കോമാൻ കളി ശൈലിയെ വിമർശിക്കുന്നവരോടായി പറഞ്ഞു. മെസ്സി ക്ലബ് വിട്ടതാണ് തന്റെ ബാഴ്സലോണയിലെ ഏറ്റവും മോശം ദിവസം എന്നും കോമാൻ പറഞ്ഞു. താനും ലപോർടയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാൻ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

    Previous articleപ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുവാന്‍ കൊല്‍ക്കത്തയും പഞ്ചാബും, ബൗളിംഗ് തിരഞ്ഞെടുത്ത് കെഎൽ രാഹുല്‍
    Next articleരണ്ടാം ദിവസവും ഇടിയും മഴയും!!! പിങ്ക് ബോള്‍ ടെസ്റ്റ് സമനിലയിലേക്ക്