ടെക്നോപാർക് കമ്പനികളിലെ ടീമുകൾ ക്കായി ടെക്നോപാർക്കിനു വേണ്ടി മുരുകൻ ക്രിക്കറ്റ് ക്ലബ്ബു നടത്തുന്ന ടെക്നോപാർക് പ്രീമിയർ ലീഗ് മത്സരങ്ങൾ ശനിയാഴ്ച ആരംഭിക്കും. 147 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ടെക്നോപാർക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടെന്നീസ് ബോളിൽ 8 ഓവർ വീതമുള്ള മാച്ചുകൾ ആണ് നടക്കുക ഒരു ദിവസം 7 മത്സരങ്ങൾ ഉണ്ടാകും.
വെള്ളി ശനി ഞായർ ദിവസങ്ങളിൽ മാത്രമാണ് ആണ് മത്സരങ്ങൾ നടക്കുക. 147 ടീമുകളെ മുൻവർഷങ്ങളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് ഘട്ടങ്ങളായി തിരിച്ച് മത്സരങ്ങൾ നടത്തുന്നത് അത്. പുതുതായി കളിക്കുവാനെത്തുന്ന ടീമുകളും പോയ വർഷം അവസാന സ്ഥാനങ്ങളിൽ എത്തിയ ടീമുകളും ചേർന്നാണ് ആദ്യഘട്ടം മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
മൂന്ന് ടീമുകൾ ഉള്ള 25 ഗ്രൂപ്പുകളിലായി 75 ടീമുകളാണ് ആദ്യഘട്ട മത്സരത്തിൽ പങ്കെടുക്കുന്നത്. രണ്ടാം ഘട്ടത്തിൽ 40 ടീമുകളെ കൂടാതെ ആദ്യഘട്ടമത്സരങ്ങളിൽ നിന്നും വിജയിച്ചു വരുന്ന ആദ്യ 8 ടീമുകളെ കൂടി പങ്കെടുപ്പിക്കും. അവസാനഘട്ട മത്സരങ്ങളിൽ (ചാമ്പ്യൻസ് റൗണ്ട് ) കഴിഞ്ഞവർഷത്തെ മികവിന്റെ അടിസ്ഥാനത്തിൽ ആദ്യ 32 ടീമുകൾകൊപ്പം രണ്ടാംഘട്ട മത്സരത്തിൽ നിന്നും 16 ടീമുകളെ കൂടി ഉൾപ്പെടുത്തി ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തും.
2002 ൽ തുടങ്ങിയ ടൂർണമെൻറ്ൽ ഇത്രയും ടീമുകൾ പങ്കെടുക്കുന്നത് ആദ്യമായാണ്.
കഴിഞ്ഞ വർഷം ആരംഭിച്ച ടെക്നോപാർക്ക് വനിത ക്രിക്കറ്റ് ലീഗും ഇതോടൊപ്പം നടക്കും. നാലുമാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൻറെ ഔപചാരിക ഉദ്ഘാടനം മറ്റൊരു ദിവസം നടക്കും. അലയൻസ് വൈറ്റ് ടീമാണ് നിലവിലെ ജേതാക്കൾ യു എസ് ടി global റണ്ണറപ്പും.