“പരിശീലകനായി ബാഴ്സലോണയിലേക്ക് തിരികെ വരണം” – ഇനിയേസ്റ്റ

- Advertisement -

ബാഴ്സലോണയിലേക്ക് പരിശീലകനായി തിരിക്വ് വരണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് ബാഴ്സലോണ ഇതിഹാസം ഇനിയേസ്റ്റ. ഇപ്പോൾ ജപ്പാൻ ക്ലബായ വിസെൽ കോബെയിലാണ് ഇനിയേസ്റ്റ കളിക്കുന്നത്‌. പരിശീലകനാവുകയാണ് തന്റെ സ്വപ്നം എന്ന് ഇനിയേസ്റ്റ പറഞ്ഞു. പരിശീലകനാവണം. എന്നിട്ട് ഭാവിയിൽ ഒരു ഘട്ടത്തിൽ ബാഴ്സലോണയിലേക്ക് തന്നെ തിരികെ വരണം എന്ന് ഇനിയേസ്റ്റ പറഞ്ഞു.

ബാഴ്സലോണ തന്നെയാണ് തന്റെ ഹോം എന്നും ഇനിയേസ്റ്റ പറഞ്ഞു. രണ്ട് സീസൺ മുമ്പായിരുന്നു ഇനിയേസ്റ്റ ബാഴ്സലോണ വിട്ട് ജപ്പാനിലേക്ക് എത്തിയത്. താരം വിരമിച്ച ശേഷം കോച്ചിങിലേക്ക് കടക്കാനാണ് ആഗ്രഹിക്കുന്നത്. മുൻ ബാഴ്സലോണ താരം സാവി ഇപ്പോൾ ഖത്തറിൽ പരിശീലകനാണ്. സാവിയും ഭാവിയിൽ ബാഴ്സലോണ പരിശീലകനാകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Advertisement