“കുട്ടികളെ പോലെ പിഴവുകൾ വരുത്തുന്നത് ബാഴ്സലോണ നിർത്തണം” – മെസ്സി

- Advertisement -

ബാഴ്സലോണ മത്സരങ്ങളിൽ കുട്ടികളെ പോലെ അബദ്ധങ്ങൾ വരുത്തുന്നത് നിർത്തണം എന്ന് ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സി. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരം പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു ബാഴ്സലോണ താരം. ഇന്നലെ ബാഴ്സലോണ തന്നെയാണ് മികച്ച കളി പുറത്തെടുത്തത്. ഏറെ കാലത്തിന് ശേഷം ബാഴ്സലോണ പൂർണ്ണ ആധിപത്യം നടത്തുന്ന മത്സരമായിരുന്നു ഇത്. എന്നാൽ അവസാന 10 മിനുട്ടിൽ എല്ലാം നശിപ്പിച്ചു എന്നു മെസ്സി പറഞ്ഞു.

ഈ പരാജയം വലിയ നിരാശയാണ് നൽകുന്നത്. തങ്ങൾ ഫൈനലിൽ എത്താനും കിരീടം നേടാനും ഉറച്ചായിരുന്നു സൗദിയിലേക്ക് എത്തിയത്. ഇനി ഇത്തരം അബദ്ധങ്ങൾ വരുത്താതെ ബാഴ്സലോണ സൂക്ഷിക്കണം എന്നും മെസ്സി പറഞ്ഞു. ടീം ഒരുമിച്ചു നിൽക്കേണ്ട സമയമാണിതെന്നും ബാഴ്സലോണ ക്യാപ്റ്റൻ പറഞ്ഞു.

Advertisement