ലോകകപ്പ് ഫൈനലിലെത്തുവാന്‍ ഇന്ത്യ നേടേണ്ടത് 240 റണ്‍സ്, റണ്ണൗട്ടും ക്യാച്ചുമായി തിളങ്ങി ജഡേജ

ഇന്ത്യയ്ക്കെതിരെ സെമി ഫൈനല്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ആദ്യ ദിവസം 211/5 എന്ന നിലയില്‍ കളി തടസ്സപ്പെട്ട ശേഷം റിസര്‍വ്വ് ദിനത്തില്‍ കളി പുനരാരംഭിച്ച ന്യൂസിലാണ്ടിന് നേടാനായത് 239 റണ്‍സ് മാത്രം. കെയിന്‍ വില്യംസണും റോസ് ടെയിലറും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ആദ്യ ദിവസത്തെ വേഗതയില്ലാത്ത ബാറ്റിംഗ് മൂലം പിച്ചില്‍ ന്യൂസിലാണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍  239 റണ്‍സ് നേടി അവസാനിച്ചു. അവസാന ഓവറുകളില്‍ വിക്കറ്റ് വേട്ടയുമായി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച് നിന്നു. മൂന്ന് വിക്കറ്റാണ് താരം നേടിയത്. റോസ് ടെയിലര്‍ 74 റണ്‍സുമായി ന്യൂസിലാണ്ട് നിരയിലെ ടോപ് സ്കോറര്‍ ആയി.

അവസാന പത്തോവറില്‍ 84 റണ്‍സാണ് ന്യൂസിലാണ്ട് നേടിയത്. ആദ്യ 40 ഓവറില്‍ വെറും 10 ബൗണ്ടറി മാത്രമാണ് ന്യൂസിലാണ്ട് ഇന്നത്തെ മത്സരത്തില്‍ നേടിയത്. 40 ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം 155 റണ്‍സാണ് 3 വിക്കറ്റ് നഷ്ടത്തില്‍ കിവികള്‍ നേടിയത്. ന്യൂസിലാണ്ട് സ്കോറിംഗിന് വേഗത കൂട്ടുവാന്‍ ശ്രമിച്ച് വില്യംസണ്‍ പുറത്താകുമ്പോള്‍ താരം 67 റണ്‍സാണ് നേടിയത്. ടെയിലര്‍ വില്യംസണ്‍ കൂട്ടുകെട്ട് 65 റണ്‍സ് നേടിയപ്പോള്‍ 38 റണ്‍സാണ് റോസ് ടെയിലര്‍-ഗ്രാന്‍ഡോം കൂട്ടുകെട്ട് നേടിയത്.

അവസാന ഓവറുകളില്‍ റോസ് ടെയിലര്‍ക്ക് തുണയായി കോളിന്‍ ഡി ഗ്രാന്‍ഡോം 16 റണ്‍സ് നേടി. ചഹാല്‍ എറിഞ്ഞ 44ാം ഓവറില്‍ 18 റണ്‍സാണ് ന്യൂസിലാണ്ട് നേടിയത്. അടുത്ത ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ടെയിലറെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യൂ താരത്തിന് തുണയായി. അതേ ഓവറില്‍ 200 റണ്‍സ് നേടിയ ശേഷം ന്യൂസിലാണ്ടിന് ഗ്രാന്‍ഡോമിനെ നഷ്ടമായി. പിന്നീട് സ്കോര്‍‍ 211/5 എന്ന നിലയില്‍ നില്‍ക്കവെയാണ് മത്സരം മഴ തടസ്സപ്പെടുത്തിയത്.

Previous articleറയൽ വിട്ട് സിദാന്റെ മകൻ, ഇനി റയൽ റേസിംഗ് ക്ലബ്ബിൽ
Next articleമുൻ വലൻസിയ സെന്റർ ബാക്ക് ഡെൽഹി ഡൈനാമോസിൽ