മുൻ വലൻസിയ സെന്റർ ബാക്ക് ഡെൽഹി ഡൈനാമോസിൽ

സ്പാനിഷ് സെന്റർ ബാക്കായ കാർലോസ് ദെൽഗാഡോയെ ഡെൽഹി ഡൈനാമോസ് സ്വന്തമാക്കി. മുമ്പ് സ്പാമിഷ് ക്ലബായ വലൻസിയക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കാർലോസ്. 29കാരനായ താരം ഒരു വർഷത്തെ കരാറാണ് ക്ലബുമായി ഒപ്പുവെച്ചത്. ഡെൽഹി ഡൈനാമോസിന്റെ ഈ സീസണിലെ ഡിഫൻസിലെ മൂന്നാമത്തെ സൈനിംഗാണിത്. നേരത്തെ ഡിയാഗ്നെയെയും ഗൗരവ് ബോറയെയും ഡെൽഹി ഡിഫൻസ് ശക്തമാക്കാം വേണ്ടി സ്വന്തമാക്കിയിരുന്നു.

മുമ്പ് മലാഗയ്ക്ക് വേണ്ടിയും കാർലോസ് കളിച്ചിട്ടുണ്ട്. അവസാനം സ്പാനിഷ് സെഗുണ്ട ബി ഡിവിഷനിലെ സി ഡി കാസ്റ്റെലോയ്ക്ക് വേണ്ടിയായിരുന്നു കാർലോസ് കളിച്ചത്. ഡെൽഹിയിൽ കളിക്കുന്നതിനെ കുറിച്ച് ഓർത്ത് സന്തോഷവാനാണെന്നും ഇതൊരു പുതിയ വെല്ലുവിളിയായി കണക്കാക്കുന്നു എന്നും കാർലോസ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Previous articleലോകകപ്പ് ഫൈനലിലെത്തുവാന്‍ ഇന്ത്യ നേടേണ്ടത് 240 റണ്‍സ്, റണ്ണൗട്ടും ക്യാച്ചുമായി തിളങ്ങി ജഡേജ
Next articleബെംഗളൂരു ഡിഫൻഡർ സെറാന് പുതിയ കരാർ