താജികിസ്താൻ മുൻ ക്യാപ്റ്റൻ നുറിദ്ദീൻ മൊഹമ്മദൻസിൽ

താജികിസ്താൻ മധ്യനിര താരം നൂറുദ്ദീൻ ഡാവ്രനോവ് മൊഹമ്മദൻസിൽ. ഒരു വർഷത്തെ കരാറിൽ ആണ് നൂറുദ്ദീൻ മൊഹമ്മദൻസിൽ ഒപ്പുവെച്ചത്. ഇസ്റ്റിക്ലോൽ ക്ലബിൽ നിന്നാണ് താരം മൊഹമ്മദൻസിലേക്ക് എത്തുന്നത്. താജികിസ്താൻ ദേശീയ ടീമിനായി 50ൽ അധികം മത്സരങ്ങൾ നുറുദ്ദീൻ കളിച്ചിട്ടുണ്ട്. സെർബിയ, ബൾഗേറിയ, ഇന്തോനേഷ്യ താജികിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ പല ക്ലബുകളിലായി നൂറുദ്ദീൻ കളിച്ചിട്ടുണ്ട്.

മുൻ താജികിസ്താൻ ക്യാപ്റ്റൻ ആണ് നൂറുദ്ദീൻ. 2017ൽ ഇസ്റ്റിക്ലോലിന് ഒപ്പം എ എഫ് സി കപ്പിൽ ഫൈനലിൽ എത്തിയിട്ടുണ്ട്. ഒമാൻ ക്ലബ്, മധുര യുണൈറ്റഡ് എന്നിവർക്ക് ആയൊക്കെ താരം കളിച്ചിട്ടുണ്ട്.