റൊണാൾഡോ വിൽപ്പനക്ക് ഇല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്, റൊണാൾഡോയെ ക്ലബുകളായ ക്ലബുകൾക്ക് എല്ലാം ഓഫർ ചെയ്ത് ഏജന്റ്

20220626 191052

മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ തുടരുമോ എന്ന ചോദ്യം ആവർത്തിക്കപ്പെടുകയാണ്. ബയേണിലേക്ക് റൊണാൾഡോ പോകും എന്ന അഭ്യൂഹത്തിൽ നിന്നായിരുന്നു റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമോ എന്ന ചോദ്യം ആദ്യം ഉയർന്നത്. ആ വാർത്ത ബയേൺ നിഷേധിച്ചു എങ്കിലും പിന്നീട് വന്ന വാർത്തകൾ റൊണാൾഡോയുടെ ഭാവി ചർച്ചകളെ പല തലത്തിലും എത്തിക്കുകയാണ്.

റൊണാൾഡോയെ അദ്ദേഹത്തിന്റെ ഏജന്റായ മെൻഡസ് പല ക്ലബുകൾക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്. റോമ, ചെൽസി എന്നിവരെ എല്ലാം മെൻഡസ് റൊണാൾഡോയെ വാങ്ങാനായി സമീപിച്ചിട്ടുണ്ട് എന്നാണ് വാർത്തകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ നിലനിർത്തണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത് എന്ന് ഫബ്രിസിയോ പറയുന്നു‌‌‌.

എന്നാൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തൃപ്തനല്ല എന്നാണ് സൂചനകൾ. ട്രാൻസ്ഫർ മാർക്കറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അമ്പീഷ‌ൻ കാണിക്കുന്നില്ല എന്നത് റൊണാൾഡോക്ക് വലിയ പ്രശ്നമാണ്. ടെൻ ഹാഗിനെ റൊണാൾഡോക്ക് ഇഷ്ടമാണ് എങ്കിലും ഈ ടീം കിരീടം നേടാൻ ശക്തിയുള്ളതല്ല എന്നും റൊണാൾഡോ കരുതുന്നു.

ഇനി റൊണാൾഡോയുടെ ഭാവി എന്താകും എന്നത് ആകും യുണൈറ്റഡ് ആരാധകരും റൊണാൾഡോ ആരാധകരും കാത്തിരിക്കുന്നത്‌