മൂന്നിൽ മൂന്ന് വിജയം, സൂപ്പര്‍ ഫോറിലെ സൂപ്പര്‍ ടീമായി ശ്രീലങ്ക

Sports Correspondent

Pathumnissankabhanukarajapaksa
Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പര്‍ ഫോറിലെ മൂന്ന് മത്സരങ്ങളും വിജയം കുറിച്ച് ശ്രീലങ്ക. ഇന്ന് പാക്കിസ്ഥാനെ 121 റൺസിന് ഒതുക്കിയ ശേഷം 17 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിയ്ക്കുകയായിരുന്നു. ഇതേ ടീമുകള്‍ ഞായറാഴ്ച നടക്കുന്ന ഏഷ്യ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ഈ വിജയം ശ്രീലങ്കയുടെ ആത്മവിശ്വാസം കൂടുതൽ ഉയര്‍ത്തു.

ആദ്യ ഓവറിൽ കുശൽ മെന്‍ഡിസിനെയും രണ്ടാം ഓവറിൽ ധനുഷ്ക ഗുണതിലകയെയും നഷ്ടമായപ്പോള്‍ 2/2 എന്ന നിലയിലേക്ക് ശ്രീലങ്ക വീണു. ധനന്‍ജയ ഡി സിൽവയുടെ വിക്കറ്റും ശ്രീലങ്കയ്ക്ക് നഷ്ടമായപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 29 റൺസായിരുന്നു ഉണ്ടായിരുന്നത്.

പത്തോവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 68 റൺസായിരുന്നു ശ്രീലങ്ക നേടിയത്. നാലാം വിക്കറ്റിൽ 51 റൺസാണ് ഭാനുക രാജപക്സ – പതും നിസ്സങ്ക കൂട്ടുകെട്ട് നേടിയത്. 19 പന്തിൽ 24 റൺസ് നേടിയ ഭാനുക രാജപക്സയെ ഉസ്മാന്‍ ഖാദിര്‍ പുറത്താക്കുകയായിരുന്നു.

രാജപക്സ പുറത്തായ ശേഷം നിസ്സങ്ക 41 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ നിസ്സങ്ക – ദസുന്‍ ഷനക കൂട്ടുകെട്ട് 33 റൺസ് നേടിയ ശ്രീലങ്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 21 റൺസ് നേടിയ ദസുന്‍ ഷനക പുറത്താകുമ്പോള്‍ ലങ്കയ്ക്ക് വിജയം 9 റൺസ് അകലെ മാത്രമായിരുന്നു.

അതേ ഓവറിൽ തന്നെ ഹസരംഗ രണ്ട് ബൗണ്ടറി നേടി ശ്രീലങ്കയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. പതും നിസ്സങ്ക 55 റൺസുമായി പുറത്താകാതെ നിന്നു.