ഇംഗ്ലണ്ടിൽ ക്രിക്കറ്റ് നാളെ ആരംഭിയ്ക്കും

Jamesandersonenglanddeanelgarsouthafrica

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റും ബാക്കി ക്രിക്കറ്റ് മത്സരങ്ങളുമെല്ലാം നാളെ ആരംഭിയ്ക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് എല്ലാ ക്രിക്കറ്റ് മത്സരങ്ങളും ഇന്ന് നിര്‍ത്തിവെച്ചിരുന്നു. ഓരോ മത്സരത്തിന് മുമ്പും ഒരു മിനുട്ട് മൗനവും താരങ്ങളും കോച്ചുമാരുമെല്ലാം കറുത്ത ആംബാന്‍ഡുകള്‍ അണിയുമെന്നും ഇംഗ്ലണ്ട് ആന്‍ഡ് വെയിൽസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ ദിവസത്തെ കളി മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു.