സിക്സേര്‍സിനു വിജയം സമ്മാനിച്ച് സ്റ്റീവ് ഒക്കീഫേയും ഷോണ്‍ അബൗട്ടും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സിഡ്നി സിക്സേര്‍സിനു 17 റണ്‍സിന്റെ വിജയം സമ്മാനിച്ച് സ്റ്റീവ് ഒക്കീഫേയും ഷോണ്‍ അബൗട്ടും. ഇന്ന് നടന്ന ബിഗ് ബാഷ് ലീഗിലെ ആദ്യ മത്സരത്തില്‍ സിഡ്നി സിക്സേര്‍സ് 164/4 എന്ന സ്കോര്‍ നേടിയപ്പോള്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു 17 റണ്‍സ് അകലെ 147/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഡാനിയേല്‍ ഹ്യൂജ്സ്(62), ജോര്‍ദ്ദന്‍ സില്‍ക്ക്(67*) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് സിക്സേര്‍സിനെ 4 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സിലേക്ക് നയിച്ചത്. പെര്‍ത്തിനു വേണ്ടി ജേസണ്‍ ബെഹ്റെന്‍ഡ്രോഫ് 2 വിക്കറ്റ് നേടി.

പെര്‍ത്തിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ത്ത് സ്റ്റീവ് ഒക്കീഫേയും ഒപ്പം മൂന്ന് വിക്കറ്റുമായി ഷോണ്‍ അബൗട്ടുമാണ് സിക്സേര്‍സിനു വിജയം സമ്മാനിച്ചത്. 4 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടിയ ഒക്കീഫേയാണ് കളിയിലെ താരം. ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ്(53), ആഷ്ടണ്‍ ടേര്‍ണര്‍(49) കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 99 റണ്‍സ് നേടി മത്സരം കീഴ്മേല്‍ മറിയ്ക്കുമെന്ന് കരുതിയെങ്കിലും ടേര്‍ണറെ പുറത്താക്കി ഷോണ്‍ അബൗട്ട് സിഡ്നിയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു.

ഒരു ഘട്ടത്തില്‍ 9/3 എന്ന നിലയിലേക്ക് വീണ ശേഷമാണ് പെര്‍ത്ത് മത്സരത്തിലേക്ക് തിരികെ എത്തുന്നത്. നാലാം വിക്കറ്റ് വീണ ശേഷം വീണ്ടും വിക്കറ്റുകള്‍ തുടരെ നഷ്ടമായി പെര്‍ത്തിന്റെ റണ്ണൊഴുക്ക് നിലയ്ക്കുകയായിരുന്നു.