
- Advertisement -
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറീനോ ക്ലബ് വിട്ടതിനെ കുറിച്ച് പ്രതികരിച്ച് ചെൽസി പരിശീലകൻ സാരി. മൗറീനോ വലിയ പരിശീലകൻ ആണെന്ന് സാരി പറഞ്ഞു. പ്രീമിയർ ലീഗിന് മൗറീനോ ഒരു നഷ്ടമായി തോന്നും എന്നും സാരി പറഞ്ഞു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട പരിശീലകനാണ് മൗറീനോ. പരിശീലകൻ എന്ന നിലയിൽ മാത്രമല്ല അദ്ദേഹം നല്ലൊരു മനുഷ്യൻ കൂടിയാണെന്നും സാരി പറഞ്ഞു.
ഉടൻ തന്നെ മൗറീനോ ഇംഗ്ലണ്ടിലേക്ക് തിരിച്ച് എത്തുമെന്നാണ് താൻ കരുതുന്നത്. പക്ഷെ അത് തന്റെ ക്ലബായ ചെൽസിയിലേക്ക് ആകരുത് എന്ന് ആഗ്രഹിക്കുന്നു എന്നും സാരി പറഞ്ഞു. മുമ്പ് രണ്ട് തവണ ചെൽസിയുടെ പരിശീലകനായിട്ടുണ്ട് മൗറീനോ. മൂന്ന് ലീഗ് കിരീടങ്ങൾ ചെൽസിക്ക് മൗറീനോ നേടിക്കൊടുത്തിട്ടുമുണ്ട്. മുൻ ചെൽസി താരം ലമ്പാർഡും മൗറീനോ ഉടൻ തരിച്ചുവരണം എന്നാണ് ആഗ്രഹമെന്ന് പറഞ്ഞു.
Advertisement