“എമ്പപ്പെ തന്നോട് പി എസ് ജിയിലേക്ക് വരാൻ ആവശ്യപ്പെട്ടു, പക്ഷെ എനിക്ക് എന്നും റയൽ മാഡ്രിഡ് മതിയായിരുന്നു” – ചൗമെനി

റയലിന്റെ ഈ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും വലിയ നീക്കമായ മൊണാക്കോയുടെ മധ്യനിര താരം ചൗമെനിയെ ഇന്ന് റയൽ മാഡ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ചു. തനിക്ക് വേറെ ക്ലബുകളിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു എന്നും എന്നാൽ റയൽ മാഡ്രിഡിലെ ഓഫർ വന്നതോടെ താൻ എല്ലാ ക്ലബുകളെയും മാറ്റി നിർത്തി റയലിലേക്ക് വരാൻ തീരുമാനിച്ചു എന്നും ചൗമെനി പറഞ്ഞു.

എമ്പപ്പെ തന്നോട് പി എസ് ജിയിലേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷെ താൻ റയൽ മാഡ്രിഡിലേക്ക് പോകാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് എമ്പപ്പെയോട് മറുപടി പറഞ്ഞു. ഞാൻ എന്നും റയൽ മാഡ്രിഡിലേക്ക് വരാൻ ആയിരുന്നു ആഗ്രഹിച്ചത്. എമ്പപ്പെ ത‌ന്റെ തീരുമാനത്തെ ബഹുമാനിച്ചു എന്നും ചൗമെനി പറഞ്ഞു.
20220614 165719

ലോകത്തെ ഏറ്റവും മികച്ച ക്ലബിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും കരിയറിൽ ഒരു പുതിയ അധ്യായം താൻ തുടങ്ങുക ആണെന്നും ചൗമെനി ഇന്ന് ചടങ്ങിൽ പറഞ്ഞു. ചൗമെനി റയൽ മാഡ്രിഡിൽ 2027വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്. ആഡ് ഓണുകൾ അടക്കം 105 മില്യൺ യൂറോയോ വരും ട്രാൻസ്ഫർ തുക.