“താൻ സാമൂഹിക മാധ്യമങ്ങളിൽ ആക്രമിക്കപ്പെട്ടപ്പോൾ രാജ്യം തന്റെ ഒപ്പം നിന്നിരുന്നു” – ഷമി

Picsart 22 09 06 10 50 08 648

പാകിസ്താനെതിരായ സൂപ്പർ 4 മത്സരത്തിനിടയിൽ ക്യാച്ച് നഷ്ടപ്പെടുത്തിയ അർഷ്ദീപ് സിങ് വലിയ ആക്രമണം ആയിരുന്നു സാമൂഹിക മാധ്യമങ്ങളിൽ നേരിട്ടത്. മുമ്പ് ഇന്ത്യൻ പേസർ ഷമിയും സമാനമായ പ്രശ്നങ്ങളിലൂടെ കടന്നു പോയിരുന്നു. ഇപ്പോൾ ഷമി അർഷ്ദീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്‌.

ഞങ്ങളെ ട്രോളാൻ വേണ്ടി മാത്രമാണ് ഈ ഫേക് അക്കൗണ്ടുകൾ ജീവിക്കുന്നത് എന്നും അവർക്ക് വേറെ ജോലിയില്ല എന്നും ഷമി പറയുന്നു. ഞങ്ങൾ മികച്ച പ്രകടനം നടത്തുമ്പോൾ നിങ്ങൾ നല്ല ക്യാച്ച് എടുത്തെന്ന് അവർ പറയില്ല, പക്ഷേ അവസരം കിട്ടുമ്പോൾ എല്ലാം ഞങ്ങളെ ട്രോളും. പ്രമുഖ മാധ്യമം ആയ ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ ഷമി പറഞ്ഞു.
Arshdeepsingh

ധൈര്യമുണ്ടെങ്കിൽ, യഥാർത്ഥ അക്കൗണ്ടുകളിൽ നിന്ന് വരട്ടെ. വ്യാജ അക്കൗണ്ടുകളിൽ നിന്ന് ആർക്കും എന്തും പറയാം ഷമി ൽ പറഞ്ഞു. . ഞാൻ ഇത് നേരിട്ടിരുന്നു, പക്ഷെ ഇത് എന്നെ ബാധിക്കില്ല, കാരണം എന്റെ രാജ്യം എനിക്കായി അന്ന് നിലകൊണ്ടു. അദ്ദേഹം പറഞ്ഞു.

ഞാൻ അർഷ്ദീപിനോട് ഒന്ന് മാത്രമേ പറയൂ, ഇത് ഒന്നും നിങ്ങളുടെ മുന്നോട്ടേക്കുള്ള യാത്രക്ക് തടസ്സമാകരുത്, കാരണം നിങ്ങളുടെ കഴിവ് വളരെ വലുതാണ്. ഷമി കൂട്ടിച്ചേർത്തു.