16കാരി ഷഫാലി ഇന്ത്യയുടെ അഭിമാനമാകുന്നു, ട്വി20 റാങ്കിംഗിൽ ഒന്നാമത്!!

- Advertisement -

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അത്ഭുതങ്ങൾ കാണിക്കുന്ന 16 വയസ്സ് മാത്രമുള്ള ഷഫാലി വർമ്മയ്ക്ക് പുതിയ ഐ സി സി ട്വി20 റാങ്കിംഗിൽ കുതിച്ചു ചാട്ടം. ഇരുപതാം സ്ഥാനത്ത് ഉണ്ടായിരുന്ന ഷഫാലി വർമ്മ ഇന്ന് വന്ന പുതിയ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്. ലോകകപ്പിലെ ഗംഭീര പ്രകടനമാണ് ഷഫലിക്ക് ഈ വലിയ മുന്നേറ്റം നൽകിയത്. ലോകകപ്പിൽ ഇതുവരെ നാല് ഇന്നിങ്സുകളിൽ നിന്നായി 161 റൺസ് താരം നേടിയിട്ടുണ്ട്.

അതും 161 സ്ട്രൈക്ക് റൈറ്റിൽ. ഇന്ത്യയെ സെമി വരെ എത്തിക്കിന്നതിൽ പ്രധാന പങ്കുവഹിച്ചതും ഷഫാലിയാണ്. ട്വി20യിൽ ആകെ 18 മത്സരങ്ങൾ മാത്രം കളിക്കുന്നതിനിടയിൽ ആണ് ഷഫാലി ലോക റാങ്കിംഗിൽ ഒന്നാമത് എത്തിയിരിക്കുന്നത്. റാങ്കിംഗിൽ ഒന്നാമത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമായും ഷഫാലി ഇതോടെ മാറി. മിതാലിരാജ് മാത്രമാണ് വനിതാ ട്വി20 ക്രിക്കറ്റിൽ ഇതിനു മുമ്പ് ഒന്നാമത് എത്തിയ ഇന്ത്യൻ വനിത.

Women’s T20i Ranking;

1. Shafali Verma – 761.
2. Suzie Bates – 750.
3. Beth Mooney – 746.
4. Sophie Devine – 742.
5. Meg Lanning – 708.

Advertisement