വെങറിന്റെ പരിഷ്‌ക്കാരങ്ങളിൽ പിന്തുണയെന്നു ഫിഫ പ്രസിഡന്റ്, വാറിൽ പ്രശ്നങ്ങൾ ഇംഗ്ലണ്ടിൽ മാത്രം എന്നും വിമർശനം

- Advertisement -

ഇതിഹാസപരിശീലകനും നിലവിൽ ഫിഫയിലെ അംഗവും ആയ ആഴ്‌സനെ വെങറിന്റെ ഓഫ് സൈഡ് പരിഷ്‌ക്കരണ നിർദേശങ്ങൾക്ക് പിന്തുണയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. നിലവിൽ ‘വാർ’ നിലവിൽ വന്ന ശേഷം ഇംഗ്ലണ്ടിൽ ഉണ്ടായ വിവാദങ്ങൾക്ക് പിറകെ ആയിരുന്നു വെങർ ഓഫ് സൈഡ് നിയമങ്ങളിൽ മാറ്റം നിർദേശിച്ചത്. നിലവിലുള്ള നിയമത്തിൽ നിന്ന് വ്യത്യസ്തമായി ഒരു കളിക്കാരന്റെ ഗോൾ അടിക്കാൻ സാധിക്കുന്ന ഏതെങ്കിലും ഒരു ഭാഗം അവസാന പ്രതിരോധ നിരക്കാരന്റെ നിലക്ക് പിറകിലോ അല്ലെങ്കിൽ തുല്യമോ ആണെങ്കിൽ അത് ഓഫ് സൈഡ് അല്ലാതാക്കണം എന്നായിരുന്നു വെങറിന്റെ നിർദേശം. അതായത് ഏതാണ്ട് മുഴുവൻ ശരീരവും ഓഫ് സൈഡ് അയാൽ മാത്രമെ അയ്യാൾ ഓഫ് സൈഡ് ആവുന്നു എന്നർത്ഥം.

നിലവിൽ ഗോൾ അടിക്കാൻ സാധിക്കുന്ന ശരീരഭാഗത്തിൽ ഏതെങ്കിലും ഭാഗം ചെറുതായി ഓഫ് സൈഡ് ആയാൽ പോലും ഗോളുകൾ അനുവദിക്കില്ല. വാറിലൂടെ ഇങ്ങനെ നിഷേധിക്കപ്പെട്ട ഗോളുകൾ വലിയ വിവാദങ്ങൾക്ക് ആണ് ഇംഗ്ലണ്ടിൽ വഴി ഒരുക്കിയത്. എന്നാൽ വെങറിന്റെ പുതിയ നിർദേശത്തെ നേരത്തെ വിമർശിച്ച് രംഗത്ത് വന്ന സൗത്താപ്റ്റൻ പരിശീലകൻ മുമ്പ് വാറിലൂടെ ആകെ ശരിയാണ് എന്നു ഉറപ്പാക്കുന്നത് ഓഫ് സൈഡ് മാത്രമാണ് എന്നു പരിഹസിച്ചിരുന്നു. എന്നാൽ വെങറിന്റെ പുതിയ നിർദേശങ്ങൾ ഓഫ് സൈഡ് നിയമത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ഉപകാരപ്പെടും എന്നാണ് ഫിഫ പ്രസിഡന്റ് വ്യക്തമാക്കിയത്.

എന്നാൽ നിലവിലെ നിയമം വച്ച് ചെറിയ നീക്കുപോക്കുകൾ ഓഫ് സൈഡ് നിയമത്തിൽ വരുത്തുന്നത് കൊണ്ട് വലിയ പ്രചോദനം ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഓഫ് സൈഡിൽ വീഡിയോ അസിസ്റ്റന്റ് റഫറി(വാർ) വിവാദങ്ങൾ മറ്റ് രാജ്യങ്ങളിൽ ഇല്ലെന്ന് എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറ്റലിയിലോ, സ്പെയിനിലോ, ജർമ്മനിയിലോ, പോർച്ചുഗല്ലിലോ ഇല്ലാത്ത പ്രശനം ഇംഗ്ലണ്ടിൽ മാത്രമാണോ ഉള്ളത് എന്നു ചോദിച്ച അദ്ദേഹം, വാറിനെക്കാൾ അതിന്റെ ഉപയോഗത്തിലെ പ്രശ്നം ആവാം വിവാദങ്ങൾക്ക് കാരണം എന്നും പറഞ്ഞു. അതിനാൽ തന്നെ വാറിൽ കൂടുതൽ പരിശോധനകൾ നടത്തും എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വാർ ഫിഫയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതി ആണെന്നു വ്യക്തമാക്കിയ അദ്ദേഹം അത് ഉപയോഗിക്കുന്ന പ്രശ്നം ഇല്ലെന്നും വ്യക്തമാക്കി. ഏതായാലും വാർ വരും വർഷങ്ങളിൽ എന്തൊക്കെ പരിഷ്‌ക്കാരങ്ങൾ ഫുട്‌ബോളിൽ കൊണ്ടു വരും എന്ന് കണ്ടറിയാം.

Advertisement