ഈ വാരാന്ത്യത്തിൽ നടക്കേണ്ടിയിരുന്ന ബാഴ്സലോണ സെവിയ്യ മത്സരം മാറ്റിവെക്കാൻ തീരുമാനം ആയി. ഹൈ കൗൺസിൽ ഫോർ സ്പോർട്സ് ആണ് ലാലിഗ അധികൃതരുടെ അഭ്യർത്ഥന മാനിച്ച് മത്സരം മാറ്റിവെച്ചത്. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് വേണ്ടി അന്താരാഷ്ട്ര മത്സരം കളിക്കാൻ പോയ താരങ്ങൾ തിരിച്ചുവരാൻ വൈകുന്നതും അവർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കില്ല എന്നതും ആണ് മത്സരം മാറ്റിവെക്കാൻ കാരണം. ബാഴ്സലോണ സെവിയ്യ മത്സരത്തോടൊപ്പം വിയ്യറയലും അലാവസും തമ്മിലുള്ള മത്സരവും മാറ്റിവെക്കും. ഇതോടെ ബാഴ്സലോണക്ക് ഈ വാരാന്ത്യത്തിൽ കളി ഉണ്ടാകില്ല. ചാമ്പ്യൻസ് ലീഗിൽ ബയേണിന് എതിരെ ആകും ഇനി ബാഴ്സലോണയുടെ മത്സരം.