ചെക്ക് അന്താരാഷ്ട്ര ഓപ്പണ്‍ കിരീടം നേടി സത്യന്‍ ജ്ഞാനശേഖരന്‍

ബുഡാപെസ്റ്റിലെ മിക്സഡ് ഡബിള്‍സ് വിജയത്തിന് പിന്നാലെ ചെക്ക് അന്താരാഷ്ട്ര ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടവും നേടി ഇന്ത്യയുട സത്യന്‍ ജ്ഞാനശേഖരന്‍. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ഉക്രൈന്റെ ലോക റാങ്കിംഗിൽ 111ാം സ്ഥാനത്തുള്ള യെവ്ഹെന്‍ പ്രൈഷെപ്പയെ 4-0 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമിലാണ് സത്യന് പരാജയപ്പെടുത്തിയത്.

സെമിയിൽ സ്വീഡന്റെ ട്രുള്‍സ് മോര്‍ഗാര്‍ഡിനെയും നേരിട്ടുള്ള ഗെയിമുകളിൽ സത്യന്‍ പരാജയപ്പെടുത്തിയിരുന്നു.

Previous articleആദ്യ കടമ്പ കടന്ന് പ്രജ്നേഷ്, ഇനി രണ്ട് റൗണ്ട് കൂടി
Next articleകൂറ്റന്‍ സ്കോറിലേക്ക് ഇംഗ്ലണ്ട് കുതിയ്ക്കുന്നു, ആദ്യ ദിവസം തലകുമ്പിട്ട് വിരാട് കോഹ്‍ലിയും സംഘവും