കൂറ്റന്‍ സ്കോറിലേക്ക് ഇംഗ്ലണ്ട് കുതിയ്ക്കുന്നു, ആദ്യ ദിവസം തലകുമ്പിട്ട് വിരാട് കോഹ്‍ലിയും സംഘവും

Haseebrory

ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ദിവസം ശക്തമായ മേല്‍ക്കൈ നേടി ഇംഗ്ലണ്ട്. ഇന്ത്യയെ 78 റൺസിന് പുറത്താക്കിയ ശേഷം 42 റൺസ് ലീഡോടു കൂടി ഇംഗ്ലണ്ട് ഒന്നാം ദിവസം 120/0 എന്ന നിലയിൽ അവസാനിപ്പിച്ചിരിക്കുകയാണ്.

റോറി ബേൺസും ഹസീബ് ഹമീദും തങ്ങളുടെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ അപരാജിതമായ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് 120 റൺസ് നേടിക്കൊടുത്തിട്ടുണ്ട്. ഹസീബ് 58 റൺസും ബേൺസ് 52 റൺസും നേടിയാണ് ഇന്ത്യയ്ക്ക് ദുരിതപൂര്‍ണ്ണമായ ആദ്യ ദിനം സമ്മാനിച്ചത്.

Previous articleചെക്ക് അന്താരാഷ്ട്ര ഓപ്പണ്‍ കിരീടം നേടി സത്യന്‍ ജ്ഞാനശേഖരന്‍
Next articleപുതിയ വിദേശ സ്ട്രൈക്കറുടെ സൈനിംഗ് അവസാനം കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി