സലായ്ക്ക് പരിക്ക്, ചാമ്പ്യൻസ് ലീഗ് ഫൈനൽ മുന്നിലിരിക്കെ ലിവർപൂളിന് ആശങ്ക

ഇന്ന് എഫ് എ കപ്പ് ഫൈനലിൽ ചെൽസിയെ നേരിടുന്നതിന് ഇടയിൽ ലിവർപൂൾ ഫോർവേഡ് മൊ സലായ്ക് പരിക്കേറ്റു. സലാ ഇന്ന് ആദ്യ പകുതിക്ക് ഇടയിലാണ് പരിക്ക് കാരണം കളം വിട്ടത്. പരിക്ക് സരമുള്ളതാണോ എന്ന് വ്യക്തമല്ല. ചാമ്പ്യൻസ് ലീഗ് ഫൈനലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക മത്സരങ്ങളും മുന്നിൽ ഉള്ളതിനാലാണ് സലായെ ഉടൻ തന്നെ ക്ലോപ്പ് പിൻവലിച്ചത്.
20220514 225608
സലാ ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുന്നെ തിരികെയെത്തും എന്ന് തന്നെയാണ് ലിവർപൂൾ ആരാധകർ കരുതുന്നത്. 2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെ നേരിടുന്നതിനിടയിൽ സലായ്ക്ക് പരിക്കേറ്റതിന്റെ ഓർമ്മയാണ് ഈ പരിക്ക് എല്ലാവരിലും ഉണ്ടാക്കിയത്. അന്ന് റയലിനോട് തോറ്റതിന് പകരം വീട്ടണം എന്ന് സലാ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ആ ഫൈനലിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ആണ് സലാക്ക് പരിക്കേറ്റിരിക്കുന്നത്.