ബയേണിൽ കരാർ ഒപ്പുവെക്കില്ല എന്ന് ലെവൻഡോസ്കി, ബാക്കി ക്ലബിന് തീരുമാനിക്കാം

ലെവൻഡോസ്കി താൻ ബയേൺ വിടാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കി. ബയേണിൽ താൻ പുതിയ കരാർ ഒപ്പുവെക്കില്ല. താനും ക്ലബും കൂടെ ചർച്ച ചെയ്ത് എല്ലാത്തിനും പരിഹാരം കണ്ടെത്തണം. ക്ലബിനു കൂടെ ഗുണമുള്ള രീതിയിൽ ക്ലബ് വിടാൻ ആണ് താൻ ആഗ്രഹിക്കുന്നത്. ലെവൻഡോസ്കി പറഞ്ഞു. നല്ല ഓഫർ ലഭിക്കുമോ എന്ന് ക്ലബ് നോക്കണം എന്നും ലെവൻഡോസ്കി പറഞ്ഞു.

ഇന്നത്തെ മത്സരം ക്ലബിനായുള്ള തന്റെ അവസാന മത്സരമാകാം. എന്നാൽ ഇത് അവസാന മത്സരമാകും എന്ന് 100% എനിക്ക് പറയാൻ ആകില്ല എന്നും ലെവൻഡോസ്കി പറഞ്ഞു. താരം ബാഴ്സലോണയിലേക്ക് പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലെവൻഡോസ്കിക്ക് ഒരു വർഷത്തെ കരാർ കൂടിയാണ് ബയേണിൽ ഉള്ളത്. ഈ സീസൺ അവസാനം ലെവൻഡോസ്കിയെ വിറ്റില്ല എങ്കിൽ ബയേണ് താരത്തെ ഫ്രീ ഏജന്റായി അടുത്ത സീസണിൽ നഷ്ടമാകും.

ബാഴ്സലോണയും പി എസ് ജിയും ആണ് ലെവൻഡോസ്കിക്കായി രംഗത്തുള്ള ക്ലബുകൾ. ഇതിൽ ബാഴ്സലോണ ആകും ലെവൻഡോസ്കിയുടെ ലക്ഷ്യം. ബാഴ്സലോണ ലെവൻഡോസ്കിക്ക് മൂന്ന് സീസണിലേക്കുള്ള കരാർ വാഗ്ദാനം ചെയ്യാൻ തയ്യാറാണ്. 33കാരനായ താരം അവസാന 8 വർഷമായി ബയേണിൽ ആണ് കളിക്കുന്നത്.