“താൻ സത്യമാണ് പറഞ്ഞത്, സാഹ പറഞ്ഞത് എന്നെ വേദനിപ്പിക്കുന്നില്ല” – രാഹുൽ ദ്രാവിഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ കീപ്പർ വൃദ്ധിമാൻ സാഹ ദ്രാവിഡ് തന്നോട് വിരമിക്കാൻ പറഞ്ഞു എന്നത് പരസ്യമാക്കിയതിൽതനിക്ക് ഒട്ടും വേദനയില്ലെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു. താൻ ബംഗാൾ വിക്കറ്റ് കീപ്പർക്ക് വ്യക്തത നൽകാൻ ആഗ്രഹിച്ചിരുന്നു. സത്യമാണ് സഹായോട് പറഞ്ഞത് എന്നും ദ്രാവിഡ് പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ശേഷം ഒരു സ്വകാര്യ സംഭാഷണത്തിനിടെ ആയിരുഞ്ഞ് വിരമിക്കൽ പരിഗണിക്കണമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ ദ്രാവിഡ് വൃദ്ധിമാൻ സാഹയോട് പറഞ്ഞത്. ആ കാര്യം സാഹ മാധ്യമങ്ങളോട് പറഞ്ഞതാണ് വിവാദമായത്.

“വാസ്തവത്തിൽ എനിക്ക് വേദനിച്ചിട്ടില്ല. വൃദ്ധിയോടും അദ്ദേഹത്തിന്റെ നേട്ടങ്ങളോടും ഇന്ത്യൻ ക്രിക്കറ്റിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളോടും എനിക്ക് ആഴമായ ബഹുമാനമുണ്ട്. എന്റെ സംഭാഷണം അവിടെ നിന്നാണ് വന്നത്. അദ്ദേഹം സത്യസന്ധതയും വ്യക്തതയും അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു,” ദ്രാവിഡ് പറഞ്ഞു.

കളിക്കാർക്ക് ചർച്ചയിലെ ഉള്ളടക്കം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവരുമായി ഇത്തരം സംഭാഷണങ്ങൾ തുടരുമെന്നും ഇന്ത്യൻ കോച്ച് പറഞ്ഞു.