സമനില വഴങ്ങി ലാസിയോ, ടോപ് ഫോർ മോഹങ്ങൾക്ക് തിരിച്ചടി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ സീരി എയിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ഉഡിനെസക്ക് എതിരെ സമനില വഴങ്ങി ലാസിയോ. സമനില വഴങ്ങിയതോടെ നിലവിൽ ആറാം സ്ഥാനത്തുള്ള ലാസിയോയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വപ്നങ്ങൾക്ക് തിരിച്ചടിയായി. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വച്ചത് ലാസിയോ ആയിരുന്നു എങ്കിലും എതിരാളികൾ ആണ് കൂടുതൽ അപകടകാരികൾ ആയത്. ഇടക്ക് ഉഡിനെസയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും മത്സരത്തിൽ കാണാൻ ആയി.

മത്സരത്തിൽ അഞ്ചാം മിനിറ്റിൽ പെരസിന്റെ ഹെഡറിൽ നിന്നു ഗോൾ കണ്ടത്തിയ ജെറാഡ് ഡലെഫോ ലാസിയോയെ ഞെട്ടിച്ചു. സമനില കണ്ടത്താനുള്ള ലാസിയോ ശ്രമങ്ങൾ ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ആണ് സഫലമായത്. മറ്റിയോ സക്കാഗ്നിയുടെ ഫ്രീകിക്കിൽ നിന്നു ഹെഡറിലൂടെ ഫിലിപ്പെ ആൻഡേഴ്‌സൺ ആണ് ലാസിയോക്ക് സമനില നൽകിയത്. രണ്ടാം പകുതിയിൽ വിജയഗോൾ നേടാൻ ലാസിയോ ശ്രമിച്ചു എങ്കിലും അതൊന്നും ഫലം കണ്ടില്ല.