140 കോർണറുകൾക്ക് ശേഷം ഒരു ഗോൾ!! മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം

ഇന്നലെ ലീഡ്സ് യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഗോൾ വന്നത് ഒരു കോർണറിൽ നിന്നായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ കോർണറിൽ നിന്നുള്ള ആദ്യ ഗോൾ. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഈ സീസണിൽ എടുത്ത 140ആമത്തെ കോർണറിൽ നിന്നായിരുന്നു ഹാരി മഗ്വയർ ഗോളടിച്ചത്. മഗ്വയറിന്റെ ഹെഡറിന് മുമ്പ് വന്ന 139 കോർണറും യുണൈറ്റഡ് വെറുതെ പാഴാക്കുക ആയിരുന്നു.
20220221 110535

അവസാനം 2021 മാർച്ചിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ കോർണറിൽ നിന്ന് ഗോൾ നേടിയത്. ചെൽസിയിൽ നിന്ന് സെറ്റ് പീസ് പരിശീലകനായ എറിക് റാംസിയെ റാഞ്ചിയ ശേഷം ആദ്യമായി ഇപ്പോൾ ആണ് യുണൈറ്റഡ് കോർണറിൽ നിന്ന് ഗോൾ നേടുന്നത്. 140 കോർണറിൽ നിന്ന് ആകെ ഒരു ഗോളെ നേടിയുള്ളൂ എന്നത് നാണക്കേട് ആണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ പറഞ്ഞു.