ചരിത്രം കുറിച്ച് ഇന്ത്യന്‍ ഇതിഹാസങ്ങള്‍, വീണ്ടുമൊരു കിരീടം

Sports Correspondent

Indialegendsroadsafety

വീണ്ടുമൊരു റോഡ് സേഫ്റ്റി ലോക ടി20 സീരീസ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ഇതിഹാസങ്ങള്‍. ഇന്ന് ശ്രീലങ്കന്‍ ഇതിഹാസങ്ങള്‍ക്കെതിരെ 33 റൺസ് വിജയം നേടിയ ഇന്ത്യന്‍ താരങ്ങള്‍ 196 റൺസ് വിജയ ലക്ഷ്യമാണ് എതിരാളികള്‍ക്ക് മുന്നിൽ വെച്ചത്.

Indialegendsnamanojhasrilanka

എന്നാൽ ശ്രീലങ്കയ്ക്ക് 18.5 ഓവറിൽ 162 റൺസ് മാത്രമേ നേടാനായുള്ളു. 51 റൺസ് നേടിയ ഇഷാന്‍ ജയരത്നേ ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ജീവന്‍ മെന്‍ഡിസ്(20), അസേല ഗുണരത്നേ(19) എന്നിവര്‍ക്ക് പുറമെ മഹേല ഉദാവട്ടേ(26) ആണ് ടീമിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

ഏഴാം വിക്കറ്റിൽ ഇഷാനും മഹേലയും ചേര്‍ന്ന് നേടിയ 63 റൺസാണ് ശ്രീലങ്കയുടെ തോൽവിയുടെ ഭാരം കുറച്ചത് . മഹേല 26 റൺസ് നേടി പുറത്തായതോടെയാണ് കൂട്ടുകെട്ട് അവസാനിച്ചത്.  അതേ ഓവറിൽ ഇസ്രു ഉഡാനയെയും വീഴ്ത്തി അഭിമന്യു മിഥുന്‍ ശ്രീലങ്കയുടെ എട്ടാം വിക്കറ്റ് നേടി.

22 പന്തിൽ നിന്ന് 51 റൺസ് നേടിയ ഇഷാന്‍ പുറത്താകുമ്പോള്‍ ശ്രീലങ്കയ്ക്ക് വിജയം പിന്നെയും 34 റൺസ് അകലെ ആയിരുന്നു. അതേ ഓവറിൽ തന്നെ ധാമികയെയും പുറത്താക്കി വിനയ് കുമാര്‍ ഇന്ത്യയുടെ 33 റൺസ് വിജയവും തന്റെ മൂന്നാം വിക്കറ്റും സ്വന്തമാക്കി.